തൃപ്രയാർ: നിരന്തരമായി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടു ത്തിയിട്ടും വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെ വികസനത്തിനായി ഒരു രൂപ പോലും സംസ്ഥാന ബജറ്റിൽ വക കൊള്ളിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വലപ്പാട് സാമൂഹി കാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ധർണ നടത്തി.
പി.എൻ. പ്രോവിൻ്റ് ഉദ്ഘാടനം ചെയ്തു. എം.എ. സലിം അധ്യക്ഷനായി. ടി.എ. പ്രേംദാസ്, എൻ.ഡി. വേണു, വി.പി. രഞ്ജിത്ത്, കെ.ജി. സുരേന്ദ്രൻ, സരസ്വതി വലപ്പാട് സംസാരിച്ചു. പി.സി. അജയൻ, വിജേഷ് തെക്കേടത്ത്, ടി.കെ. പ്രസാദ്, കെ.ബി. രാഗേഷ്, പി.ആർ. ജ്യോതിസ് നേതൃത്വം നൽകി.