കയ്പമംഗലം: പാർപ്പിടം, വികസനം, പശ്ചാത്തല സൗകര്യങ്ങൾ, മാലിന്യ സംസ്കരണം, ബാലസൗഹൃദം എന്നിവക്ക് മുൻഗണന നൽകി കയ്പമംഗലം ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മണി ഉല്ലാസ് അവതരിപ്പിച്ചു. 43,73,58,528 രൂപ വരവും 42,42,80,296 രൂപ ചെലവും 1,30,78,532 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭവന നിർമാണത്തിന് 6,67,60,000 രൂപയും കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന മേഖലകൾക്കായി 1,19,50000 രൂപയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 5 കോടി രൂപയും ക്ഷേമ പെൻഷൻ വിതരണത്തിനായി 11 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വിസ്മയ തീരം രണ്ടാം ഘട്ടം, നീന്തൽക്കുളം, ടർഫ്, പൊതുശ്മശാനം, ബസ് സ്റ്റാൻഡ് എന്നിവക്ക് കൂടി ഫണ്ട് വകയിരുത്തി യിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.എ. ഇസ്ഹാഖ്, സുകന്യ ടീച്ചർ, ദേവിക ദാസൻ, പഞ്ചായത്ത് സെക്രട്ടറി ജെ.ഗിരിജ, അസി. സെക്രട്ടറി പി.എസ്. രതീഷ്, മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, സ്റ്റാഫുകൾ സംബന്ധിച്ചു.