കാഞ്ഞാണി: വിഷ്ണു വിനയന്റെ മരണത്തിന് ഉത്തരവാദികളായ സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥരുടെ പേരിൽ പട്ടിക ജാതി – പട്ടിക വർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമം (അട്രോസിറ്റീസ് ആക്ട്) അനുസരിച്ച് സർക്കാർ വകുപ്പ് തല കേസെടുക്കണമെന്ന് ജപ്തി വിരുദ്ധ ജനകീയ സമിതി. കാഞ്ഞാണിയിൽ നടത്തിയ പ്രതിഷേധ യോഗം പ്രമുഖ കവയത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായ ബൽക്കീസ് ബാനു യോഗം ഉദ്ഘാടനം ചെയ്തു.
സമിതി ജനറൽ കൺവീനർ എം.എ. ലക്ഷ്മണൻ അദ്ധ്യക്ഷനായി. ദിശ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കുമാർ അന്തിക്കാട്, സമിതി ചെയർമാൻ അഡ്വ. വി.സി. വത്സൻ, പൊതുപ്രവർത്തകരായ ടി.ആർ. രമേഷ് കുമാർ, സരസ്വതി വലപ്പാട്, ഷാജു കാഞ്ഞാണി, സുരേഷ് വലപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു. സമിതി പ്രവർത്തകരായ ഷാൻസിങ്ങ്, പ്രസാദ് അന്തിക്കാട്, നീതു അനിൽ തളിക്കുളം, ഷൈലജ പെരുമ്പിള്ളിശ്ശേരി, ഷൈനി തിരുമംഗലം തുടങ്ങിയവർ നേതൃത്വം നൽകി.