തളിക്കുളം: ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 ലെ പദ്ധതിയായ വനിതകൾക്ക് എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനത്തിന് തുടക്കമിട്ടു. വനിതകളുടെ നൈപുണ്യം വികസിപ്പിച്ച് വനിതാ സംരംഭകരെ വളർത്തികൊണ്ടുവരിക എന്നുള്ളതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ച ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷയായി.
സ്കിൽ ഫാക്ടറി ട്രെയിനിങ് ആൻഡ് കൺസൽറ്റൻസി പൊന്നാനി ചീഫ് ഓപറേറ്റീവ് ഓഫീസർ മനോഹരൻ, ട്രെയിനിങ് ഹെഡ് ഷിജിൽ എന്നിവർ പരിശീലനത്തെ കുറിച്ച് വിശദികരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കെ.എസ്. അനീഷ , ഐസിഡിഎസ് സൂപ്പർവൈസർ കെ.എസ് സിനി സംസാരിച്ചു.