News One Thrissur
Thrissur

വിസ്മയകാഴ്ചകളൊരുക്കി സിഎസ് എം കിൻ്റർഗാർട്ടൻ ‘പ്രോജക്ട് എക്സിബിഷൻ’

വാടാനപ്പള്ളി: ഈ അധ്യയന വർഷത്തിൽ നേടിയെടുത്ത അറിവുകൾ പ്രാവർത്തികമാക്കി ഇടശ്ശേരി സി എസ് എം കിൻ്റർഗാർട്ടൻ പ്രതിഭകൾ ‘പ്രോജക്ട് എക്സിബിഷൻ’ അവതരി പ്പിച്ചു. ഗണിതത്തിലും, ഭാഷാനൈപു ണിയിലും ,വൈജ്ഞാനിക മേഖലയിലും നേടിയെടുത്ത അറിവു കളാണ്  നാളെ യുടെ പ്രതിഭകൾ പ്രദർശനത്തിനൊരു ക്കിയത്. നാടൻപാട്ട്, കടംകഥകൾ, പഴഞ്ചൊല്ലുകൾ തുടങ്ങിയവ അവതരി പ്പിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങളും, നിർമ്മിച്ച കരകൗശല വസ്തുക്കളും പ്രദർശനത്തിനുണ്ടാ യിരുന്നു. കിൻറർഗാർട്ടനിലെ മുഴുവൻ കുട്ടികളും പ്രദർശനത്തിൽ പങ്കെടുത്തു.

പഠനത്തെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി കളിയിലൂടെ പാoഭാഗങ്ങൾ അവതരിപ്പിക്കുന്ന സി എസ്എം പഠന രീതിയുടെ പ്രതിഫലനം എക്സിബിഷനിലും കാണാമായിരുന്നു. സിഎസ്എം പ്രിൻസിപ്പൾ ഡോ.എം. ദിനേഷ് ബാബു എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി.എം. മുഹമ്മദ് ബഷീർ, സെക്രട്ടറി സി.എം. നൗഷാദ്, മാനേജർ പി.കെ. ഹൈദരാലി, ജോയിൻ്റ് സെക്രട്ടറി സി.എം. സൈഫുദ്ദീൻ, പിടിഎ പ്രസിഡണ്ട് പി.ഐ. ഷൗക്കത്തലി, കെ ജികോ ഓർഡിനേറ്റർ കെ.ടി. രമ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. എക്സിബിഷൻ കാണാൻ നിരവധി രക്ഷിതാക്കളും എത്തിയിരുന്നു.

Related posts

ഇൻസ്റ്റാഗ്രാം വഴി ലോൺ പരസ്യം ചെയ്ത് കണ്ട ശാങ്കടവ് സ്വദേശിയുടെ പണം തട്ടിയ പ്രതി പിടിയിൽ

Sudheer K

ക്ഷേമപെൻഷൻ രണ്ടുഗഡു കൂടി അനുവദിച്ചു

Sudheer K

പരാതികൾ ഉയരുന്നു: കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പ്രതിക്കൂട്ടിൽ.

Sudheer K

Leave a Comment

error: Content is protected !!