വാടാനപ്പള്ളി: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയും പൊതുസംവിധാനങ്ങളും കുത്തകകൾക്ക് തുറന്നുകൊടുക്കുന്ന സ്വകാര്യവത്കരണ പദ്ധതികളാണ് കേരള ബജറ്റിന്റെ മുഖമുദ്രയെന്ന് ആർഎംപിഐ സംസ്‌ഥാന കമ്മിറ്റി അംഗം കെ.പി. പ്രകാശൻ പറഞ്ഞു. രവി ബിനേഷ് കണ്ണൻ രക്തസാക്ഷി ദിനാചരണ പൊതുയോഗം തളിക്കുളം സെന്ററിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.
ആർഎംപിഐ തളിക്കുളം ലോക്കൽ കമ്മിറ്റി പ്രസിഡണ്ട് എം.എസ്. ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. കേരളപ്പിറവി മുതൽ നാടിന്റെ അഭിമാന മായി വളർന്ന പൊതുവിദ്യാഭ്യാ സരംഗവും ആരോഗ്യമേഖലയും സ്വകാര്യ മേഖലയുമായികൂട്ടിയിണക്കുന്നതിന്റെ ഗൂഡാലോചനയാണ് ബജറ്റ് നിർദ്ദേശങ്ങളിൽ പതിയിരിക്കുന്നത്. ടൂറിസവും ഐടി യുമടക്കമുള്ള ഭാവിസാദ്ധ്യതകളെ സ്വകാര്യമേഖലയുടെ ലാഭകേന്ദ്രങ്ങളായാണ് വിഭാവനം ചെയ്യുന്നത്.
ഇത് വരെയുണ്ടായിട്ടുള്ള കമ്മ്യുണിസ്റ്റ്-ഇടതുമുന്നണി സർക്കാറുകളുടെ നയങ്ങളാകെ തിരുത്തി ആഗോള ധനമൂലധന ശക്തികളുടെ വക്താക്ക ളായി പിണറായി സർക്കാർ മാറിയെ ന്നതിന്റെ തുറന്ന പ്രഖ്യാപനമാണിത്. അദ്ദേഹം കൂട്ടിചേർത്തു. ആർഎംപിഐ മേഖല സെക്രട്ടറി കെ.എസ്. ബിനോജ്, ജില്ലാകമ്മിറ്റി അംഗങ്ങളായ ഈ.വി. ദിനേഷ്കുമാർ, രഞ്ജിത്ത് പ രമേശ്വരൻ, ടി.എ. പ്രേംദാസ്,കെ.ജി. സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി. പ്രിയരാജ് എന്നിവർ സംസാരിച്ചു. പൊതുയോഗ ത്തിന് മുമ്പ് കൈതക്കൽ സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് എൻ.എ. സഫീർ, പി.ബി. മുഹമ്മദ്, ആർ.എച്ച്. നൗഷാദ്, പി.ബി. രഘുനാഥൻ, ടി.എസ്. പ്രകാശൻ, ടി.വി. ദിലീപ്, ഇ.വി.എസ്. സ്മിത്ത്, ഏ.കെ. ജീവനാഥൻ, എൻ.എ. ജേഷ്, എം.വി. മോഹനൻ, മിഥുൻ മോഹൻ.സി, സജിത, മിനി, ആരിഫ എന്നിവർ നേതൃത്വം നൽകി.