തൃപ്രയാർ: നാട്ടിക കെഎംയുപി സ്കൂളിൽ സല്യൂട്ട് ദിപാരന്റ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു. സ്കൂളിലെ 2023-24 അക്കാദമിക വർഷത്തെ പാഠ്യപാഠ്യേതര മേഖല കളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അവർക്ക് പ്രോത്സാ ഹനം നൽകുന്ന രക്ഷിതാക്ക ളെയും ആദരിക്കുന്ന പരിപാടിയാണ് സല്യൂട്ട് ദിപാരന്റ്. ചടങ്ങിൽ നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഇ.കെ. തോമസ് മാസ്റ്റർ ,വലപ്പാട് എഇഒ എം.എ. മറിയം, വലപ്പാട് ബിപിസി സിന്ധു ടീച്ചർ, വാർഡ് മെമ്പർ പി.വി. സെന്തിൽ കുമാർ, പിടിഎ പ്രസിഡൻ്റ് സജിനി മുരളി, സ്റ്റാഫ് സെക്രട്ടറി പി.ആർ. പ്രിയ ടീച്ചർ, മാതൃസംഘം പ്രസിഡൻറ് സച്ചുജയരാജ്, സി.ജെ. ജെന്നി എന്നിവർ സംസാരിച്ചു.