News One Thrissur
Thrissur

പെരിഞ്ഞനത്ത് 9 ലിറ്റർ വിദേശമദ്യവുമായി രണ്ട് പേർ പിടിയിൽ. 

പെരിഞ്ഞനം: അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ചതിന് രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി പെരിഞ്ഞനം കൊറ്റംകുളത്ത് ചെന്തറ വീട്ടിൽ സനീഷ്, ചക്കര പാടം പനപ്പറമ്പിൽ വിപീഷ് എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ ഷാം നാഥും സംഘവും കൊറ്റംകുളം പുളിഞ്ചോട്ടിൽ നിന്നും പിടികൂടിയത്. ഇവരിൽ നിന്നും 9 ലിറ്റർ മദ്യം പിടിച്ചെടുത്തു.

ഇവർ മദ്യം കടത്തി കൊണ്ടുവന്ന സ്കൂട്ടർ കണ്ടുകെട്ടി. അസി.എക്സൈസ് ഇൻസ്പെക്ടർ മാരായ മോയീഷ്, ബെന്നി പ്രിവൻ്റീവ് ഓഫിസർ അനീഷ് ഇ.പോൾ, സിവിൽ എക്സൈസ് ഓഫിസർ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Related posts

ജോസ്ഫീന അന്തരിച്ചു.

Sudheer K

ഫ്ലോറൻസ് ( ഷാലി ) അന്തരിച്ചു.

Sudheer K

മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം; പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!