News One Thrissur
Thrissur

ടി.എൻ. പ്രതാപൻ എംപി നയിക്കുന്ന സ്നേഹ സന്ദേശ യാത്ര : പ്രചരണ ഗാനം സത്യൻ അന്തിക്കാട് പ്രകാശനം നടത്തി

അന്തിക്കാട്: മലയാള സിനിമയിലെ എക്കാലത്തേയും രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളില്‍ മുന്നില്‍ നില്‍ക്കുന്ന ‘സന്ദേശം’ പിറന്ന മണ്ണില്‍ നിന്നും വെറുപ്പിനെതിരായ സ്‌നേഹത്തിന്റെ സന്ദേശവുമായി ടി.എന്‍. പ്രതാപന്‍ നയിക്കുന്ന സ്‌നേഹസന്ദേശ യാത്രയുടെ ഗാനങ്ങള്‍ പുറത്തിറങ്ങി. ഈ മാസം 20 മുതല്‍ മാര്‍ച്ച് അഞ്ച് വരെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പര്യടനം നടത്തുന്ന സ്‌നേഹ സന്ദേശ യാത്രയുടെ ഏഴ് പ്രചരണഗാനങ്ങളുടെ പ്രകാശനം സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംഗീതസംവിധായകന്‍ ശ്യാം ധര്‍മ്മന് നല്‍കി നിര്‍വ്വഹിച്ചു.

രാഷ്ട്രീയത്തി ന്റേയും മതത്തിന്റേയും പേരില്‍ വെറുപ്പ് പടര്‍ത്തുന്ന കാലത്ത് വെറുപ്പിനെതിരായ സ്‌നേഹത്തിന്റെ മന്ത്രം യാത്രയിലൂടെ കുറച്ചു പേരിലേയ്‌ക്കെങ്കിലും എത്തിക്കാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നയാളാണെ ന്നാണ് ടി.എന്‍. പ്രതാപനെ സത്യന്‍ അന്തിക്കാട് വിശേഷിപ്പിച്ചത്. യാത്ര വലിയ വിജയമായി മാറട്ടെ യെന്നും അദ്ദേഹം ആശംസിച്ചു.

സത്യന്‍ അന്തിക്കാടിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ടി.എന്‍ പ്രതാപന്‍ എംപി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, അനില്‍ അക്കര, സുനില്‍ അന്തിക്കാട്, സി.സി. ശ്രീകുമാർ,പി.ഐ ഷൗക്കത്തലി, കെ.ബി. രാജീവ്,സുനില്‍ ലാലൂര്‍, കെ.കെ. ബാബു, കെ.ബി. ജയറാം, വി.ജി. അശോകൻ എന്നിവര്‍ പങ്കെടുത്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരാ യണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിച്ചത്. ശ്യാം ധര്‍മ്മന്‍ സംഗീതം പകര്‍ന്നു.

Related posts

ജോസഫീന അന്തരിച്ചു.

Sudheer K

അരിമ്പൂർ ഗവ. യുപി സ്‌കൂളിൽ ജൂനിയർ റെഡ്ക്രോസ് അംഗങ്ങളുടെ കേപ്പിങ് സെറിമണി നടത്തി.

Sudheer K

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു : സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!