അന്തിക്കാട്: ചാഴൂർ കോവിലകം വളവിൽ അജ്ഞാത വാഹനമിടിച്ച് മതിൽ തകർന്ന സംഭവത്തിൽ പരാതി നൽകി പത്ത് ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം. ഫെബ്രുവരി 3 ന് പുലർച്ചെ അജ്ഞാത വാഹനമിടിച്ച് പുത്തൂർ വർക്കിയുടെ മതിലാണ് തകർന്നത്. അന്ന് രാവിലെ തന്നെ അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകി ഇത്രയും ദിവസം കഴിഞ്ഞിട്ടും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തുകയോ വീട്ടുടമയോട് ഫോണിൽ വിളിച്ച് അന്വേഷിക്കുകയോ പോലും ചെയ്യാൻ പൊലീസ് തയ്യാറായിട്ടി ല്ലെന്നാണ് ആക്ഷേപമുയരുന്നത്.
അന്ന് തന്നെ പരിസരത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് ഇടിച്ച വാഹനം കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം കർത്തവ്യ നിർവ്വഹണത്തിൽ അനാസ്ഥ യാണ് അന്തിക്കാട് പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പരാതി ക്കാർ ആരോപിക്കുന്നത്.