പെരിങ്ങോട്ടുകര: ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റ് പെരിങ്ങോട്ടുകര വടക്കുംമുറി സ്വദേശി വലിയകത്ത് വീട്ടിൽ വീരാവു മകൻ അബ്ദു റസാഖ് (55) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ 10 ന് യാറത്തിങ്കൽ ജുമാ മസ്ജിദിൽ. മാതാവ്: ഐഷാബി.
ഭാര്യ: റാബിയ.
മക്കൾ: മുഹമ്മദ് റുഫൈദ്, ഹന്നാ ഫാത്തിമ, റെന്ന ആയിഷ, ഹായ് അബ്ദു റസാഖ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മസ്ക്കറ്റിൽ വെച്ച് കുഴഞ്ഞു വീണ അദ്ദേഹത്തെ ഒമാനിലെ തിവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കു കയും കഴിഞ്ഞ ദിവസം എയർ ആബുലൻസ് വഴി ലക്ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു. ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റാണ്