അന്തിക്കാട്: കേരള കോപ്പറേറ്റിവ് എംപ്ലോയിസ് കൗൺസിൽ (എഐടിയുസി) മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണ സംഘത്തിൽ സംസ്ഥാന പ്രസിഡൻ്റ് വി. എം. അനിൽ നിർവഹിച്ചു . തൃശൂർ ജില്ലയിലെ എല്ലാ മണ്ഡലം ഭാരവാഹികളിൽ നിന്നും മെമ്പർഷിപ്പ് ഫോമുകൾ ഏറ്റുവാങ്ങി.
ജില്ലാ പ്രസിഡൻ്റ് മണിലാൽ അധ്യക്ഷത വഹിച്ചു. സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളിധരൻ , സിപിഐ മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, സിപിഐ ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി. അശോകൻ, കെസിഇസി സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.സി. ബിന്ദു, സി.ആർ. രേഖ, എഐടിയുസി നാട്ടിക മണ്ഡലം പ്രസിഡൻ്റ് ടി.കെ. മാധവൻ, ലോക്കൽ അന്തിക്കാട് സെക്രട്ടറി സി.കെ. കൃഷ്ണകുമാർ, വി.എസ്. ഷിബിൻ ,ജില്ലാ കമ്മിറ്റി അംഗം കെ.വി. വിനോദൻ, കെസിഇസി മണ്ഡലം സെക്രട്ടറി എ.കെ. അനിൽകുമാർ, സിഇസി വനിത സബ് കമ്മിറ്റി കൺവീനർ എം.വി. ബിന്ധ്യ എന്നിവർ സംസാരിച്ചു.