അന്തിക്കാട്: ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി 11ാം വാർഡ് അംഗം ജീന നന്ദൻ ചുമതലയേറ്റു. എൽഡിഎഫ് ധാരണ പ്രകാരം ജ്യോതി രാമൻ പ്രസിഡൻ്റ് സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. യോഗത്തിൽ ജ്യോതിരാമൻ പേര് നിർദ്ദേശിച്ചു. ടി.പി. രഞ്ജിത്ത് കുമാർ പിൻ താങ്ങി. എൽഡിഎഫ് ധാരണ പ്രകാരം ആദ്യ ടേം പ്രസിഡൻ്റ് പദവി സിപിഎമ്മിനും രണ്ടാം ടേം സിപിഐക്കുമാണ്. നിലവിൽ സിപിഐ വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമാണ് ജീന നന്ദൻ.
യോഗത്തിൽ സബ് രജിസ്ട്രാർ ചിത്ര വരണാധി കാരിയായിരുന്നു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശീധരൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി.കെ. മാധവൻ, എ.വി. ശ്രീവത്സൻ, ജ്യോതി രാമൻ, സിപി ഐ ലോക്കൽ സെക്രട്ടറി സി.കെ. കൃഷ്ണകുമാർ, സിപിഎം ലോക്കൽ സെക്രട്ടറി ടി.ഐ. ചാക്കോ, മേനക മധു, പ്രദീപ് കൊച്ചത്ത്, മണി ശശി, സെക്രട്ടറി വർഗീസ്, ശരണ്യ രാജേഷ് എന്നിവർ സംസാരിച്ചു.