തൃശൂർ: ചൂണ്ടല്‍ പാലത്തില്‍ ബസ് നിയന്ത്രണം വിട്ട് കയറി അപകടം. 20 ഓളം പേര്‍ക്ക് പരിക്ക്. കുന്നംകുളം തൃശ്ശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഫിസുമോന്‍ ബസ്സാണ് അപകടത്തില്‍ പ്പെട്ടത്. രാവിലെ 9.30 ഓടെയായിരുന്നു അപകടം. യാത്രക്കാ രില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്.
പരിക്കേറ്റവരെ അമല ആശുപത്രിയിലും കുന്നംകുളത്തെ മലങ്കര ആശുപത്രി യിലും പ്രവേശിപ്പിച്ചു. ചൂണ്ടല്‍ പാലത്തിനു സമീപമുള്ള മാരുതി സര്‍വ്വീസ് സെന്ററിലെ ജീവനക്കാര്‍, ആക്ട്‌സ്, 108, സ്വകാര്യ ആംബുലന്‍സ് പ്രവര്‍ത്തരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്‍, എസ്ഐ മഹേഷ്, ജില്ല ഫയര്‍ ഓഫീസര്‍ ഷുവി, കുന്നംകുളം ഫയര്‍ ഓഫീസര്‍ വൈശാഖ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.