News One Thrissur
Updates

എ.യു.പി.എസ്. മാങ്ങാട്ടുകര വാർഷികാഘോഷം

അന്തിക്കാട് : മാങ്ങാട്ടുകര എ.യു.പി. സ്കൂളിന്റെ 107-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃ ദിനവും പ്രീപ്രൈമറി ദിനവും ടി.എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ആർ.രാജീവ് അധ്യക്ഷത വഹിച്ചു.

സി.ആർ സരസ്വതിടീച്ചർ സ്വാഗതം പറഞ്ഞു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പി.എസ്. സുജിത്ത് എൻഡോവ്മെന്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത് സബ്‌ ജില്ല വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.

അന്തിക്കാട് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ മേനക, ആർട്സ് & സ്പോർട്ട്സ് ട്രോഫി വിതരണം നടത്തി. മിനി ചന്ദ്രൻ, സിമി പ്രദീപ്, ഡോ.ഉമാദേവി (BPC-BRC അന്തിക്കാട്), ഭരതൻ കല്ലാറ്റ്, സ്മിത മണികണ്ഠൻ, എം.കെ. പ്രസന്ന, ഡോ. ഷിബു പൈനൂർ, മാസ്റ്റർ നിരഞ്ജൻ എം.എസ്. എന്നിവർ ആശംസകളർപ്പിച്ചു.

സ്റ്റാഫ്‌ സെക്രട്ടറി ടി.എൻ. നിവേദിത റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്. സ്വപ്ന നന്ദി പറഞ്ഞു.

Related posts

പെരിഞ്ഞത്ത് വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

Sudheer K

കേരള ഗവർണർക്കെതിരെ മുല്ലശ്ശേരി അന്നകരയിൽ എസ്എഫ്ഐയുടെ കരിങ്കൊടി 

Sudheer K

തൃശ്ശൂരിൽ മൂന്നിടത്ത് എടിഎം കവർച്ച: അരക്കോടിയിലധികം നഷ്ടമായി

Sudheer K

Leave a Comment

error: Content is protected !!