പെരിങ്ങോട്ടുകര : താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് താന്ന്യം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു . ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ സെക്രട്ടറി അഡ്വ. സുനിൽ ലാലൂർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആന്റോ തൊറയൻ, മിനി ജോസ്, കോൺഗ്രസ്സ് നേതാക്കളായ സി.ടി. ജോസ്, എം.ബി. സജീവൻ, കെ.എൻ. വേണുഗോപാൽ, വി.കെ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ഷാഹിർ വലിയകത്ത്, ബെന്നി തട്ടിൽ, വിനയൻ കൂനമ്പാട്ട്, നിസ്സാർ കുമ്മം കണ്ടത്ത്, പ്രമോദ് കണിമംഗലത്ത്, ഗോപാലകൃഷ്ണ, ബാബു സി.എ, ഷംസുദീൻ ചെമ്മാപ്പിള്ളി, അജയൻ പറവത്ത്, സാജൻ കുറ്റിക്കാട്ട് പറമ്പിൽ എന്നിവർ നേതൃത്വം നൽകി.