പെരിങ്ങോട്ടുകര: തോന്നിയകാവ് ഭഗവതി ക്ഷേത്രം പുത്തൻപീടിക അശ്വതിവേല ആഘോഷത്തിന്റെ ഭാഗമായി ടെൻപ്ലസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വേലക്ക് വരുന്ന ഭക്തജനങ്ങൾക്ക് സൗജന്യ ശീതളപാനീയ വിതരണം നടത്തി. തോന്നിയകാവ് അമ്പലപരിസരത്ത് നടന്ന സൗജന്യ ശീതളപാനീയ വിതരണം താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയൻ പുത്തൻ പീടികയിൽ വ്യാപാരി വ്യവസായി അംഗമായ ആൽവിൻ. എ.വിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ടെൻ പ്ലസ് കൂട്ടായ്മ പ്രസിഡന്റ് ബിമൽ തണ്ടാശ്ശേരി, സെക്രട്ടറി മണിലാൽ തണ്ടാശ്ശേരി, ട്രഷറർ രാഗേഷ് വട്ടുകുളം, പ്രദീഷ് എന്നിവർ പ്രസംഗിച്ചു ബിനോയ് ടി.ആർ, സതീഷ്, സനോജ് എന്നിവർ നേതൃത്വം നൽകി.