അന്തിക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.ബി. രാജീവ് ഉദ്ഘാടനം ചെയ്തു മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗൗരി ബാബു മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.
വി.കെ. മോഹനൻ, ഷൈൻ പള്ളി പറമ്പിൽ, സുധീർ പാടൂർ, മിനി ആൻ്റോ, വി.ബി. ലിബീഷ്, ജോജൊ മാളിയേക്കൽ, ബിജേഷ് പന്നിപുലത്ത്, എൻ.ബാലഗോപാലൻ എന്നിവർ പ്രസംഗിച്ചു. സിദ്ധൻ കളത്തിൽ, രാമചന്ദ്രൻ പള്ളിയിൽ, കിരൺ തോമസ്, ടിൻ്റൊ മാങ്ങൻ, സന്ദീപ് ബാബു മോഹൻദാസ്, ഷാനവാസ് അന്തിക്കാട്, ഫ്രാൻസിസ് ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.