മുല്ലശ്ശേരി: പേനകം ഗുരുദേവ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൻ്റെ വാർഷിക ആഘോഷത്തിനെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാന് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അന്നകര എൽപി സ്കൂളിന് സമീപത്ത് വെച്ചായിരുന്നു എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം.
എസ്എഫ്ഐ മണലൂർ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് കെ. അതുൽ കൃഷ്ണ, ചാവക്കാട് ഏരിയ ജോ: സെക്രട്ടറി മുബഷിർ ഖാൻ, ടി.എസ്. ജിതേഷ്, ശ്രീലക്ഷ്മി ഉണ്ണി, എ.എസ്. അക്ഷയ. എന്നിവരുടെ നേതൃത്വത്തി ലായിരുന്നു കരിങ്കൊടി സമര പ്രതിഷേധം നടന്നത്. പ്രവർത്തകരെ പാവറട്ടി പൊലിസ് അറസ്റ്റ് ചെയ്തു മാറ്റി.