കാഞ്ഞാണി : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശ്ശൂരിന് കേന്ദ്രമന്ത്രി എന്ന പ്രചാരണവുമായി മണലൂരിൽ ബിജെപി. ‘തൃശ്ശൂരിന് കേന്ദ്രമന്ത്രി മോദിയുടെ ഗ്യാരണ്ടി’ എന്ന മുദ്രാവാക്യം ഉയർത്തി മണലൂർ പുത്തനങ്ങാടി പ്രദേശങ്ങളിലാണ് വ്യാപക ചുമരെഴുത്തുകൾ.
മണലൂർ മണ്ഡലത്തിൽ മാത്രം പത്തിടങ്ങളിലധികം ചുവരെഴുതിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ പേര് എഴുതാതെയാണ് ചുവരെഴുത്തുകൾ. തൃശ്ശൂരിൽ ആരു മത്സരിച്ച് വിജയിച്ചാലും കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പെന്ന് ബിജെപി മണലൂർ മണ്ഡലം കമ്മിറ്റി പറയുന്നത്.