അരിമ്പൂർ: സംസ്ഥാനത്തെ തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബഡ്ജറ്റ് അലോട്ട്മെന്റ് പ്രകാരം സർക്കാർ കൈമാറേണ്ട പ്ലാൻ ഫണ്ടിന്റെ മൂന്നാം ഗഡുവും, മെയിൻറ്റൻസ് ഗ്രാൻഡും നൽകുന്നില്ലെന്ന് ആരോപിച്ച് അരിമ്പൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികൾ ധർണ്ണ നടത്തി. ഡിസിസി സെക്രട്ടറി കെ.കെ. ബാബു ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജെൻസൻ ജെയിംസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഹരിദാസ് ബാബു, സി.ഡി. വർഗീസ്, സുധ സദാനന്ദൻ, വൃന്ദ സി. എന്നിവരും, കോൺഗ്രസ് നേതാക്കളായ സി.എൽ. ജോൺസൺ, ജിജോ നീലങ്കാവിൽ, അലക്സ് പ്ലാക്കൻ എന്നിവരും പ്രസംഗിച്ചു.