News One Thrissur
Updates

തളിക്കുളത്ത് വനിതകൾക്ക് ഡിജിറ്റൽ സാക്ഷരത പരിശീലനം.

തളിക്കുളം: ഗ്രാമ പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഡിജിറ്റൽ ലിറ്ററസി പരിശീലനം തുടങ്ങി. സാങ്കേതിക വിദ്യയിലുള്ള സ്ത്രീകളുടെ അറിവ് വർധിപ്പിച്ച് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ വനിതാ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ഐ. സജിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു അധ്യക്ഷനായി. തളിക്കുളം അക്ഷയ കേന്ദ്രം അധ്യാപിക കെ.ജി. മിനി ടീച്ചർ പരിശീലനത്തെ കുറിച്ച് വിശദികരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെംബർമാരായ സുമന ജോഷി, സി.കെ. ഷിജി, ഐസിഡിഎസ് സൂപ്പർവൈസർ കെ.എസ്. സിനി സംസാരിച്ചു.

 

Related posts

അന്തിക്കാട് സർക്കാർ  ആശുപ്രതിയുടെ ശോചീയാവസ്‌ഥ: ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. 

Sudheer K

സമ്പൂർണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് നൽകുന്ന ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി അന്തിക്കാടിനെ പ്രഖ്യാപിച്ചു

Sudheer K

സിവില്‍ ഡിഫന്‍സ് ഫോഴ്സില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കും: മുഖ്യമന്ത്രി 

Sudheer K

Leave a Comment

error: Content is protected !!