News One Thrissur
Updates

സമ്പൂർണ തെരുവു വിളക്ക് പദ്ധതിയുമായി വലപ്പാട്പ ഞ്ചായത്ത് ബജറ്റ്.

തൃപ്രയാർ: വലപ്പാട് ഗ്രാമപഞ്ചായത്തി ൻ്റെ 2024-25 വാർഷിക സമ്പൂർണ ബജറ്റ് വൈസ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി.ആർ. ജിത്ത് അവതരിപ്പിച്ചു. പ്രസിഡൻ്റ് ഷിനിത ആഷിഖ് അധ്യക്ഷയായി. 38,94,88025 രൂപ വരവും 30,22,29400 രൂപ ചെലവും കഴിച്ച് 8, 258625 രൂപ മിച്ചം വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റിൽ പ്രത്യക ഊന്നൽ നൽകുന്ന മേഖലകൾ പാർപ്പിടം (22,499600 രൂപയും) ഉൽപാദന മേഖലക്ക് (37,998039 രൂപയും) വകയിരുത്തിയുണ്ട്. കൂടാതെ വനിതാ ശിശു സംരക്ഷണത്തിന് 47,16000 രൂപയും വകയിരുത്തി. റോഡു കളുടെ ഗുണനിലവാരം ഉയർത്തുന്ന തിനും ഗതാഗത സൗകര്യം മെച്ചപ്പെ ടുത്തുന്നതിനുമായി 13,054427 രൂപയും വകയിരുത്തിയിട്ടുണ്ട്.

കൂടാതെ രാത്രികാല യാത്രകൾ സുരക്ഷിത മാകുന്നതിനും ഭയരഹിത സഞ്ചാരം ഉറപ്പാക്കുന്നതിനുമായി പഞ്ചായത്തിനെ സമ്പൂർണ തെരുവ് വിളക്കുള്ള പ്രാദേശമാക്കുന്നതിനും തെരുവ് വിളക്കുകളുടെ പരിപാലനത്തി നായി 5935000 രൂപയും വകയിരുത്തി യിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷന്മാ രായ പ്രില്ല സുധി, ജോതി രവിന്ദ്രൻ, സുധീർ പട്ടാലി, ഗ്രാമപഞ്ചാ യത്ത് സെക്രട്ടറി സി.എൻ. ഷിനിൽ, നിർവഹണ ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ പങ്കെടുത്തു.

Related posts

കടൽക്ഷോഭത്തിൻ്റെ തീവ്രത കുറയ്ക്കാൻ മണൽത്തിട്ട നിർമ്മിച്ച് എടവിലങ്ങ് പഞ്ചായത്ത്.

Sudheer K

ബംഗ്ലാദേശ് പൗരൻമാരെന്ന് സംശയം: മുറ്റിച്ചൂരിൽ നിന്നും 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

Sudheer K

സഹകാരികളിൽ ഭീതിപടർത്തി സിപിഎം തളിക്കുളം സഹകരണ ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നു. – ജനകീയ സഹകരണ മുന്നണി.

Sudheer K

Leave a Comment

error: Content is protected !!