തളിക്കുളം: സിപിഎം തളിക്കുളം ലോക്കൽ കമ്മിറ്റിക്കായി സ്നേഹതീരം റോഡിലുള്ള ഹാഷ്മി നഗറിൽ നിർമിക്കുന്ന ഓഫിസിന് തറക്കല്ലിട്ടു. ജില്ല സെക്രട്ടറി എം.എം. വർഗീസ് തറക്കല്ലിട്ടു.
ഏരിയ കമ്മിറ്റിയംഗം കെ.ആർ. സീത അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൾഖാദർ, എരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു, ജില്ല കമ്മിറ്റിയംഗം പി.എം. അഹമ്മദ്, മുതിർന്ന നേതാവ് എം.വി. വിശാലാക്ഷി, ലോക്കൽ സെക്രട്ടറി ഇ.പി.കെ. സുഭാഷിതൻ എന്നിവർ പങ്കെടുത്തു.