ഏങ്ങണ്ടിയൂർ: സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രയോഗം.
രാവിലെ 10.30 യോടെ ഏത്തായ് സെൻ്ററിൽ വെച്ചാണ് 15 ഓളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി പാഞ്ഞെടുത്തത്. പിന്നീട് പോലീസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി. അതേ സമയം എസ്എഫ്ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദ്ദിച്ചതായി പറയുന്നു.