അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിലെ 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയിട്ടുള്ള ബജറ്റിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് 3,90,00,000 ലക്ഷം രൂപയും, ലൈഫ് ഭവന പദ്ധതിക്ക് 3,12,00,000 ലക്ഷം രൂപയും, ജിഎൽപി എസ് അന്തിക്കാട്, ജിഎൽപിഎസ് പുത്തൻപീടിക, എന്നീ സ്കൂളുകളുടെ നവീകരണത്തിനായി 2,74,00,000ലക്ഷം രൂപയും, പട്ടികജാതി ക്ഷേമത്തിന് വേണ്ടി 59,62,000 രൂപയും, കാർഷിക മേഖലയ്ക്ക് 43,13,000 രൂപയും, ശുചിത്വത്തിന് വേണ്ടി 46,68,400 രൂപയും വകയിരുത്തി.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് ജീന നന്ദൻ അധ്യക്ഷയായി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മേനക മധു, പി.എ. ഷഫീർ, ശരണ്യ രജീഷ്, ജനപ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറി, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു. പ്രതീക്ഷിത വരവ് 28,43,77,000 യും, ചിലവ് 27,83,02,129 രൂപയും മിച്ചബാക്കി 60,74,871 രൂപയുമാണ്.