മതിലകം: വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 44 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം മതിൽമൂല സ്വദേശി ഐനിക്കൽ വീട്ടിൽ രാജു (50) വിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
അനധികൃത വില്പനക്കായി വീട്ടിലെ ഫ്രിഡജിലും മറ്റും സൂക്ഷിച്ച മദ്യമാണ് പോലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സന്തോഷ് കുമാർ, മതിലകം ഇൻസ്പെക്ടർ കെ. നൗഷാദ്, എസ്ഐമാരായ രമ്യ കാർത്തികേയൻ, ബിജു എന്നിവരാണ് പരിശോധന നടത്തി മദ്യം പിടിച്ചെടുത്തത്.