തൃപ്രയാർ: ആർടിഒ ഓഫീസിലെ ലൈസൻസ് വിതരണവും ആർസി ബുക്ക് വിതരണവും മാസങ്ങളായി നടക്കുന്നില്ലെന്നും ഓഫീസിൽ നിന്ന് ഒരു പൗരന് ലഭിക്കേണ്ട സേവനങ്ങളൊന്നും ലഭ്യമാകുന്നില്ലന്നും ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് പറഞ്ഞു. സർക്കാരിന്റെയും ഗതാഗത വകുപ്പിന്റെയും ഫീസ് വർധനവിനെതി രെയും സേവന സ്തംഭനത്തിനെതി രെയും കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാർ സബ് ആർ.ടി.ഒ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേ ധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഫീസ് ഉയർത്തിയും സ്മാർട്ട് ലൈസൻ സിലൂടെ അഴിമതിക്ക് കളം ഒരുക്കി യുമാണ് മോട്ടോർ വാഹന വകു പ്പ് മുന്നോട്ടുപോകുന്നത്. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് ലൈസൻസും ആർസി ബുക്കും സൗജന്യമായാണ് പ്രിന്റ് ചെയ്തു കൊടുത്തിരുന്നത്. എൽഡി എഫ് ഭരണത്തിൽ കയറിയ തിനു ശേഷം പ്രിന്റ് ചെയ്യുന്ന തിന് ഫീസായി 25 രൂപയും സാമൂഹിക പെൻഷൻ നൽകുന്നതി നായി സെസ് എന്ന പേരിൽ ഫീസായി 200 രൂപയും ഈടാക്കുന്നു. സ്വകാര്യ കമ്പനിക്ക് കരാർ നൽകുകയും അതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കമ്മീഷനിലൂടെ കോഴ വാങ്ങാനുള്ള വകുപ്പായി മോട്ടോർ വാഹന ഗതാഗത വകുപ്പ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി, ഡിസിസി സെക്രട്ടറി വി.ആർ. വിജയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ. സിദ്ധപ്രസാദ്, സി.എസ്. മണികണ്ഠൻ, പി.കെ. നന്ദനൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.വിനു, മണ്ഡലം പ്രസിഡന്റ് റീന പത്മനാഭൻ, ജില്ലാ സെക്രട്ടറി രഹന ബിനീഷ്, എ.ബി. ഹരിലാൽ, കെ.വി. സുകുമാരൻ സംസാരിച്ചു. ഗ്രാമപഞ്ചാ യത്തംഗം ശ്രീദേവി മാധവൻ, സുധി ആലക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.വി. വൈഭവ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി ബാബു പനക്കൽ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റസൽ, രാജീവ് അരയം പറമ്പിൽ, ഹേമ പ്രേമൻ പങ്കെടുത്തു.