News One Thrissur
Updates

ഏങ്ങണ്ടിയൂരിൽ വേലായുധൻ പണിക്കശ്ശേരിയുടെ നവതിയാലോഷം ഗവർണർ ഉദ്ഘാടനം ചെയ്തു.

എങ്ങണ്ടിയൂർ: ദീനദയാൽ എജുക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മാനേജരും ചരിത്ര ഗവേഷകനുമായ വേലായുധൻ പണിക്കശ്ശേരി നവതി ആഘോഷമായ നവതികയുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ചടങ്ങിൽ നവതിക സ്വാഗത സംഘം ചെയർമാൻ ഗോപിനാഥ് വന്നേരി അധ്യക്ഷത വഹിച്ചു. ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ. മോഹനൻ, കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ കെ.എസ്. രാധാകൃഷ്ണൻ, രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന കാര്യവാഹ് പി.എൻ. ഈശ്വരൻ എന്നിവർ സംസാരിച്ചു.

തുടർന്ന് ഗവർണർ വേലായുധൻ പണിക്കശ്ശേരി എഴുതിയ അറുപത്തിയഞ്ചാമത് ചരിത്ര ഗ്രന്ഥമായ സിന്ധു നദീതട സംസ്കാരവും പ്രാചീന ഭാരതത്തിലെ സർവകലാശാലകളും എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ നവതിക സ്വാഗത സംഘംചെയർമാൻ ഗോപിനാഥ് വന്നേരി ആദരിച്ചു. തുടർന്ന് ആരിഫ് മുഹമ്മദ് ഖാൻ വേലായുധൻ പണിക്കശ്ശേരിയെ ആദരിച്ചു. ചരിത്ര ഗവേഷകൻ വേലായുധൻ പണിക്കശ്ശേരിഎഴുതിയ പുസ്തകങ്ങളുടെയും അദ്ദേഹത്തിന് ലഭിച്ച അവാർഡുകളുടെയും പ്രദർശനമായ ചരിത്ര സരണി ഗവർണർ സന്ദർശിച്ചു.

Related posts

താന്ന്യം പൊതുശ്മശാനത്തിൽ മാലിന്യ കൂമ്പാരം : പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് 

Sudheer K

മുറ്റിച്ചൂർ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

Sudheer K

മുളകിനും വെളിച്ചെണ്ണയ്ക്കും ഉൾപ്പെടെ 13 സബ്സിഡി സാധനങ്ങൾ വിപണിയേക്കാൾ 35 ശതമാനം വിലക്കുറവിൽ സപ്ലൈകോയിൽ ഇന്ന് മുതൽ 

Sudheer K

Leave a Comment

error: Content is protected !!