അരിമ്പൂർ: പഞ്ചായത്തിലെ എറവ് – പരയ്ക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന് . രാവിലെ 11 ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിക്കും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിക്കും
ടി.എൻ.പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പരിമിത സൗകര്യങ്ങളാൽ അരിമ്പൂർ കമ്മ്യൂണിറ്റി ഹാളിന് പുറകുവശത്ത് പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസാണ് സ്മാർട്ട്
വില്ലേജ് ഓഫീസുകൾ എന്ന സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി കേരള സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് അരിമ്പൂര് പഞ്ചായത്തിൽ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത കരുവാൻവളവ് പ്രദേശത്തെ 10 സെൻ്റ് ഭൂമിയിൽ സംസ്ഥാന പാതയോടു ചേർന്ന് നിർമിച്ചിരിക്കുന്നത്.