News One Thrissur
Updates

കൊടുങ്ങല്ലൂർ ശ്രീകുരുംബ കാവിൽ ചെറുഭരണി കൊടിയേറി

കൊടുങ്ങല്ലൂർ: ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഭരണി മഹോത്സവത്തിന്റെ വരവ് അറിയിച്ച് ചെറുഭരണി കൊടിയേറി. വ്യാഴാഴ്ച രാവിലെയായിരുന്നു ഭക്തിസാന്ദ്രമായ കൊടിയേറ്റ് ചടങ്ങ്.

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രാധാന്യമുള്ള മീനഭരണി മഹോത്സവത്തിന് മുന്നോടിയായുള്ള ആദ്യ ചടങ്ങാണ് ചെറുഭരണി അഥവാ കുംഭഭരണി കൊടിയേറ്റം.

പരമ്പരാഗത അവകാശിയായ കാവിൽ വീട്ടുകാർ ദേവിക്ക് പട്ടും താലിയും സമർപ്പിക്കുന്നതാണ് ചെറുഭരണി നാളിലെ പ്രധാന ചടങ്ങ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ, വലിയ തമ്പുരാൻ സമ്മാനിച്ച പവിഴമാലയണിഞ്ഞെത്തിയ കാവിൽ വീട്ടിൽ ആനന്ദനും ബന്ധു കൃഷ്ണകുമാറും മൂന്ന് വട്ടം ക്ഷേത്രത്തെ പ്രദക്ഷിണം വെച്ചു.

ഈ സമയമത്രയും ഏവരും പ്രദക്ഷിണവഴിയൊഴിഞ്ഞ് പ്രാർഥനാപൂർവം നിൽക്കുകയായിരുന്നു. പ്രദക്ഷിണം പൂർത്തിയാക്കി വടക്കെ നടയിലെ കോഴിക്കല്ലിന് മേൽ ചെമ്പട്ടും താലിയും സമർപ്പിച്ച് ദേവിയെ വണങ്ങിയതോടെ ക്ഷേത്രാങ്കണത്തിൽ എടമുക്ക് മൂപ്പൻമാർ വേണാടൻ കൊടികളുയർത്തി. മീനമാസത്തിലെ തിരുവോണ നാളിൽ ഭരണിയാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കോഴിക്കല്ല് മൂടൽ ചടങ്ങ് നടക്കും.

അശ്വതി നാളിലെ കാവുതീണ്ടലാണ് ഭരണിയാഘോഷത്തിലെ പ്രധാന ചടങ്ങ്. കാവുതീണ്ടി കഴിയുന്നതോടെ വടക്കൻ മലബാറിൽനിന്നെത്തിയ ഭക്തർ തിരിച്ചുപോകും. തൊട്ടടുത്ത ദിവസമാണ് തദ്ദേശീയമായ

ഭരണിയാഘോഷം. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, മെമ്പർമാരായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമീഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമീഷണർ എം.ആർ. മിനി, ദേവസ്വം മാനേജർ കെ. വിനോദ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ. വിജയൻ, ട്രഷറർ കെ.വി. മുരളി എന്നിവർ സന്നിഹിതരായിരുന്നു.

‘പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ വഴിയിൽ ഇട്ടിട്ട് പോകരുത്’, കൂടെയുണ്ടാകണമെന്ന് മമ്മൂട്ടി Read more…

Related posts

പഴുവിൽ ഷഷ്ഠി: ഊര് ചുറ്റൽ ചടങ്ങിന് സമാപനമായി.

Sudheer K

കടപ്പുറത്ത് യൂത്ത് ലീഗ് ലഹരിക്കെതിരെ വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു.

Sudheer K

ബ്ലാങ്ങാട് ബീച്ചിൽ ഓട്ടോ ടാക്സിയുടെ ഡാഷ്ബോർഡ് കുത്തി തുറന്നു മോഷണം; നിരവധി രേഖകൾ നഷ്ടപ്പെട്ടു.

Sudheer K

Leave a Comment

error: Content is protected !!