പടിയൂർ: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുറുക്കന്റെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിനുപുറമേ വളർത്തുമൃഗങ്ങൾക്കും നിരവധി തെരുവുനായ്ക്കൾക്കും കടിയേറ്റിട്ടുണ്ട്. കാക്കത്തുരുത്തി സ്വദേശി വലിയപറമ്പിൽ കൃഷ്ണൻകുട്ടി (73), എടതിരിഞ്ഞി കോറാത്ത് കമലാക്ഷി (80), വലൂപറമ്പിൽ രാഗിണി (67), എടച്ചാലി അജയകുമാർ (63), വട്ടപ്പ റമ്പിൽ ശ്രീകുമാർ (47), വലിയ പറമ്പിൽ ശിവൻ (56) എന്നിവർക്കാണ് കുറക്കന്റെ കടിയേറ്റത്. പരിക്കേറ്റവർ ഇരിങ്ങാല ക്കുട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
previous post