News One Thrissur
Updates

പെരിഞ്ഞനത്ത് ഗവ.ആയുർവ്വേദ ഡിസ്പെൻസറി സബ്ബ് സെന്റർ കെട്ടിടത്തിന് ശിലയിട്ടു.

പെരിഞ്ഞനം: ഗ്രാമ പഞ്ചായത്തിൽ ഗവ.ആയുർവ്വേദ ഡിസ്പെൻസറി സബ്ബ് സെന്റർ കെട്ടിടത്തിന് ശിലയിട്ടു. ഒമ്പതാം വാർഡിൽ മതിലകത്ത് വീട്ടിൽ മൊയ്തു സൗജന്യമായി നൽകിയ സ്ഥലത്താണ് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടം പണിയുന്നത്. ബെന്നി ബെഹനാൻ എംപി ശിലാസ്ഥാപനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾ നാസർ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഇ.ആർ. ഷീല, സായിദ മുത്തുക്കോയ തങ്ങൾ, ഹേമലത രാജ്ക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. കരീം, വാർഡ് മെമ്പർ സി.പി. ഉല്ലാസ്, പഞ്ചായത്ത് സെക്രട്ടറി കെ.ശ്രീകുമാർ, അസി.സെക്രട്ടറി ഇസ്മയിൽ എന്നിവർ സംസാരിച്ചു.

Related posts

അനുഗ്രഹ വര്‍ഷമായി പുഴ ഒഴുകിയെത്തി താണിക്കുടത്തമ്മക്ക് കര്‍ക്കിടക പുലരിയില്‍ ആറാട്ട് 

Sudheer K

മുല്ലശ്ശേരി പഞ്ചായത്തിലെ ഊരകം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ വെള്ളിയാഴ്ച.

Sudheer K

വത്സൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!