കൊടുങ്ങല്ലൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ചാലക്കുടി മണ്ഡലം പര്യടനത്തിന് കൊടുങ്ങല്ലൂരിൽ തുടക്കം. രാവിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രദർശനത്തോടെയായിരുന്നു ആരംഭം. വടക്കേനടയിലെത്തിയ സുരേന്ദ്രനെ ജില്ല സെൽ കോഓഡിനേറ്റർ പി.എസ്. അനിൽകുമാർ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, സെൽവൻ മണക്കാട്ടുപടി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ആർഎസ്എസ് ജില്ല സംഘചാലക് കെ.എസ്. പത്മനാഭന്റെ വീടും യുവമോർച്ച നേതാവായിരുന്ന പരേതനായ സത്യേഷിന്റെ വീടും സന്ദർശിച്ചു. പട്ടാര്യസമാജം താലൂക്ക് പ്രസിഡന്റ് സജീവ്പിള്ളയുടെ വീട്ടിൽ പ്രഭാത ഭക്ഷണത്തിനുശേഷം കൊടുങ്ങല്ലൂരിലെ വ്യവസായ പ്രമുഖരെയും പൗരപ്രമുഖരെയും സന്ദർശിച്ചു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.ജി. ഉണ്ണികൃഷ്ണൻ, ടി.ബി. സജീവൻ, ജില്ല കമ്മിറ്റി അംഗം കെ.പി. ഉണ്ണികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി എൽ.കെ. മനോജ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജയിംസ്, ജില്ല മുൻ വൈസ് പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.