ഇരിഞ്ഞാലക്കുട: അന്തേവാസിയായ പതിമൂന്നുകാരനെതിരെ ലൈംഗികാധിക്രമം നടത്തിയെന്ന് കേസിൽ ആശ്രമാധിപനെ ഏഴുവർഷം കഠിനതടവും,13 വർഷം വെറും തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു കൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജ് രവിചന്ദ്ര സിആർ വിധി പ്രസ്താവിച്ചു. 2018 മെയ് മാസം മുതൽ ജൂൺ ഏഴാം തീയതി വരെയുള്ള കാലയള വിനുള്ളിൽ അന്തേവാസിയായ ബാലകനെ ആശ്രമ ത്തിനുള്ളിൽ വച്ച് ലൈംഗികാതി ക്രമം നടത്തി പീഡിപ്പിച്ചു എന്ന് ആരോപിച്ച ആളൂർ പോലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ സ്വാമിbനാരായണ ധർമ്മ വൃദൻ എന്ന താമരാക്ഷൻ ആണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെയും, 17 രേഖകളും, 6 രേഖകളും പ്രതിഭാഗത്തു നിന്നും ഹാജരാക്കി യിരുന്നു. ആളൂർ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന വിമൽ രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷൻ ഓഫീസർ രാജീവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.പിഴ സംഖ്യ ഈ ടാക്കിയാൽ ഇത് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നഷ്ട പരിഹാരമായി നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.