അരിമ്പൂർ: കൃഷിഭവന്റെ കീഴിലെ രുചിക്കുട്ടും ഇക്കോ ഷോപ്പും ചേർന്ന് ഭാരതീയ പ്രകൃതി കൃഷി ഗ്രൂപ്പിന്റെ (BPKP) നേതൃത്വത്തിൽ ‘രുചിക്കൂട്ടി’ൽ നടത്തിയ വെള്ളിയാഴ്ച്ച ചന്ത അന്തിക്കാട് ബ്ലോക്ക് പ്രസിഡണ്ട് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ജി. സജീഷ്, വാർഡ് മെമ്പർമാരായ വൃന്ദ, ഷിമി ഗോപി, പി.എ. ജോസ് തുടങ്ങിയവർ പങ്കെടുത്തു. നാട്ടിൽ വിളഞ്ഞ വിഷരഹിത പച്ചക്കറികൾ, ഷുഗർ ഫ്രീ കൊള്ളി, കാവത്ത്, മാങ്ങ, കൂൺ, വിവിധ തരം അച്ചാറുകൾ, കുമ്പിളപ്പം, ചക്ക അട എന്നീ മൂല്യവർദ്ധിത ഉത്പന്നങ്ങളും, നടീൽ വസ്തുക്കളും വിത്തുകളും വെച്ചൂർ ഗോമൂത്രമ ടക്കമുള്ള ജൈവവളങ്ങളും നാട്ടു ചന്തയിൽ വിൽപ്പനക്ക് ഒരുക്കിയിരുന്നു.