കാരമുക്ക്: സിപിഐ പ്രവർത്തകൻ ചന്ദ്രബോസ് കാട്ടുങ്ങലിൻ്റെ 9 -ാം ചരമവാർഷികാചരണം വിവിധ പരിപാടികളോടെ കാരമുക്കിൽ സംഘടിപ്പിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാരമുക്ക് ലോക്കൽ സെക്രട്ടറി പി.ബി. ജോഷി അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം കെ.വി.വിനോദൻ മുഖ്യപ്രഭാഷണം നടത്തി.അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ദു ശിവദാസ്, വാർഡ് മെമ്പർ ധർമ്മൻ പറഞ്ഞാട്ടിൽ, ലോക്കൽ അസി.സെക്ര ട്ടറി ധനേഷ് മഠത്തിപ്പറമ്പിൽ, ഹരിദാസ ൻ പൈനൂക്കാരൻ, ശശിധരൻ പൊറ്റേക്കാട്ട്, വിനീത് പാറേമൽ, സതീശൻ കാട്ടുങ്ങൽ, പ്രേമൻ ചേന്ദാംമംഗലത്ത്, എഐവൈഎഫ് മേഖല പ്രസിഡൻ്റ് ശരൺ പൈനൂക്കാരൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചന്ദ്രബോസിൻ്റെ കുടുബാഗംങ്ങൾ, പാർട്ടി പ്രവർത്തകർ, നാട്ടുക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
.