കുന്നംകുളം: കുന്നംകുളത്ത് വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃശൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദിന്റെ നേതൃത്ത്വത്തിൽ കുന്നംകുളം അഞ്ഞൂരിൽ നിന്നും വാഹന പരിശോധനയിൽ അരകിലോ കഞ്ചാവ് കണ്ടെടുത്തു. ആർത്താറ്റ് മുണ്ടന്തറ സത്യൻ മകൻ സതീഷ് (29) അറസ്റ്റിലായി.
അർബൻ ക്രൂയിസർ കാറും, ഓടി പോയ പ്രതി ഷൈജു ഉപേക്ഷിച്ച എൻഫീൽഡ് ബൈക്കും കസ്റ്റഡിയിലെടുത്തു. അസി.എക്സൈസ് ഇൻസ്പെക്ടർ ( ജിആർ ) ശിവശങ്കരൻ, പ്രിവന്റീവ് ഓഫീസർ ജോസഫ്. എ.സി, പ്രിവന്റീവ് ഓഫീസർ ( ജിആർ ) സിദ്ധാർത്ഥൻ, സിവിൽ എക്സൈസ് ഓഫീസർ ലത്തീഫ്, വനിത സിവിൽ എക്സൈസ് ഓഫീസർ മാരായ അരുണ, നിവ്യ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.