ചേർപ്പ് : പാറളം ഗ്രാമ പഞ്ചായത്തിലെ അമ്മാടം ഗവ. എൽ.പി. സ്കൂളിലെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം സി.സി.മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷയായി.
എ.കെ രാധാകൃഷ്ണൻ മാസ്റ്റർ, ഷീന പറയങ്ങാട്ടിൽ, വി.ജി. വനജകുമാരി എന്നിവർ മുഖ്യാതിഥികളായി. 116 വർഷം പിന്നിട്ട അമ്മാടം ഗവ. എൽ.പി. സ്കൂളിന് ഒരു പുതിയ കെട്ടിടം എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്
ചടങ്ങിൽ പാറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ മാത്യൂസ്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെറി ജോസഫ്, ജെയിംസ് പി. പോൾ, കെ. പ്രമോദ്, വിദ്യാനന്ദനൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിത മണി, ചേർപ്പ് ഉപജില്ല എഇഒ എം.വി. സുനിൽകുമാർ, ചേർപ്പ് ബിആർസി ബിപിസി സുരേഷ് കുമാർ, പിടിഎ പ്രസിഡൻ്റ് സുനിൽ സി.എസ്, എംപിടി.എ പ്രസിഡൻ്റ് സുമിത സുരേഷ്, പ്രധാന അധ്യാപിക ടി.കെ. ശ്രീജ, സീനിയർ അധ്യാപിക സി.എ. ഷീജ, സ്കൂൾ ലീഡർ അനാമിക പി. അനിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വി. സുബ്രഹ്മണ്യൻ, കെ.കെ. ജോബി, കെ.ആർ. ചന്ദ്രൻ, സി.വി. സുധീർ, പ്രദീപ് പാണപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.