വെളുത്തൂർ: നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മൂന്നാമത് ശ്രീരുദ്ര മഹായജ്‌ഞം മഹാദേവ പ്രതിഷ്ഠാ ദിനമായ ഫെബ്രുവരി 19 ന് നടക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പഴങ്ങാപറമ്പ് കൃഷ്ണൻ നമ്പൂതിരിക്കൊപ്പം പ്രമുഖ വേദജ്ഞർ പങ്കെടുക്കുo. മഹായജ്‌ഞത്തിൽ ശ്രീരുദ്ര ജപവും, ശ്രീരുദ്ര ഹോമവും ഉണ്ടായിരിക്കും.
വൈകിട്ട് വടക്കും വാതിലിൽ താന്ത്രിക ചടങ്ങുകളോടെ ഭഗവതിക്ക് ഗുരുതി നടക്കും. ക്ഷേത്രത്തിൽ സ്ഥാപിച്ച ഒമ്പത് കിലോ വാട്ട് ശേഷിയുള്ള സൗരോർജ്ജ പാനലിൻ്റെ സമർപ്പണവും നടക്കുമെന്ന് പ്രസിഡൻ്റ് രാമചന്ദ്രൻ കറുത്തേത്തിൽ, ജോ.സെക്രട്ടറി വൈശാഖ്, കൺവീനർ ഗോപി അറയ്ക്കൽ എന്നിവർ പത്ര സമ്മേളനത്തിൽപറഞ്ഞു.