News One Thrissur
Updates

കേരളത്തിൽ ആദ്യത്തെ വനിതാ മുട്ടിപ്പാട്ട് ടീം വെങ്കിടങ്ങിൽ നിന്നും

വെങ്കിടങ്ങ്: പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനികളാണ് പുതിയൊരു മ്യൂസിക് ബാൻ്റിന് തുടക്കം കുറിച്ചിരിക്കുന്നത്. ഈണങ്ങൾ എന്നർത്ഥം വരുന്ന അറബി പദമായ ” അൽഹാൻ ” എന്ന പേരാണ് സംഘത്തിന് നൽകിയിട്ടുള്ളത്. അനവദി ഈണങ്ങൾ കോർത്തിണക്കി പഠനം തുടങ്ങിയ സംഘം ഡ്രംസിൽ മുട്ടി പഠിക്കാൻ ഉള്ള ശ്രമത്തിലാണ്. മനോഹരമായി ചെയിൻസോംഗ് പാടുന്ന നിരവധി ടീമുകൾ കേരളത്തിൽ ഉണ്ടെങ്കിലും വനിതകൾ മാത്രമായി അണിനിരക്കുന്ന ഇത്തരം ഒരു ടീം കേരളത്തിൽ തന്നെ ആദ്യമാണെന്ന് അധ്യാപകരായ മുഹ്സിൻ മാസ്റ്റർ, ജിന രാമകൃഷ്ണൻ, ഫാരിഷ ടീച്ചർ എന്നിവർ പറഞ്ഞു.

9 അംഗങ്ങൾ അടങ്ങിയ ഈ ടീം ജിഎംയുപി സ്കൂൾ കുണ്ടഴിയൂരിൻ്റെ വാർഷികാഘോഷ പരിപാടികളിൽ മുട്ടിപ്പാട്ട് അവതരിപ്പിക്കുന്നുണ്ട്. കുണ്ടഴിയൂർ. ജിഎംയുപി സ്കൂളിൻ്റെ വാർഷികത്തോടനുബന്ധിച്ച് വേദിയിൽ മുട്ടിപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിതിൻ്റെ സന്തോഷത്തി ലാണ് ഈ സംഘത്തിത്.

Related posts

അരിമ്പൂരിൽ ഭിന്ന ശേഷി ഗ്രാമ സഭ. 

Sudheer K

500 ശാസ്ത്ര ക്ലാസുകൾ പിന്നിട്ട് അനിൽ പരയ്ക്കാട്

Sudheer K

സിനിമ റീ – റീലിസുകൾക്കിടയിൽ വ്യത്യസ്തമായി ഒരു ആൽബം റീ -റിലീസ്.

Sudheer K

Leave a Comment

error: Content is protected !!