കാഞ്ഞാണി: തൃശൂർ ജില്ലാ ടോഡി & അബ്കാരി മസ്ദൂർ സംഘ് (ബിഎംഎസ് ) നേതൃത്വത്തിൽ തൃശൂർ റെയിഞ്ചിലെ കള്ളുഷാപ്പുകളുടെ ലൈസൻസി ചെത്ത് മദ്യ വ്യവസായ തൊഴിലാളികൾക്ക് നൽകാനുള്ള കുലിയും മറ്റ് ആനുകുല്യങ്ങളും നൽക്കാതെ റെയിഞ്ചിലെ മുഴുവൻ കള്ള് ഷാപ്പുകളും അടച്ചു പൂട്ടിയ നടപടിയ്ക്കെതിരെ ബിഎംഎസ് യുണിയൻ്റെ നേതൃത്യത്തിൽ ചെത്ത് – മദ്യ വ്യവസായ തൊഴിലാളികൾ ലൈസൻസിയുടെ മാമ്പുള്ളിയിലും വസതിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
റെയിഞ്ച് പ്രസിഡൻ്റ് വി.എസ്. ജിതേഷ് അധ്യക്ഷത വഹിച്ചു. യുണിയൻ ജില്ലാ പ്രസിഡൻ്റ് എ.സി. കൃഷ്ണൻ ധർണ്ണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി എൻ.ബി. സുധീഷ്, എൻ.എം രാമകൃഷ്ണണൻ, വി.ടി. രാജീവ്, പി.പി. മുരളീധരൻ, മേഖല സെക്രട്ടറി അഭിലാഷ് അമ്പാടി , കെ.ആർ. തൃപുരേശൻ, ടി.കെ. സുജിത്ത്, ടി.എസ്. സുഭാഷ്, എൻ.എസ്. ശ്രീജിത്ത്, വി.ബി. മണികണ്ഠൻ, എ.എസ്. സന്തോഷ് ടി.ആർ. സുനിൽകുമാർ, കെ.എം. ഗോകുൽ എന്നിവർ സംസാരിച്ചു.,