കൊടുങ്ങല്ലൂർ: നഗരസഭയിലെ വയലാറിലും, പുല്ലൂറ്റ് നാരായണ മംഗലത്തും രണ്ട് ഹെൽത്ത് വെൽനസ് സെൻററുകൾ ആരംഭിച്ചു. രണ്ട് കേന്ദ്രങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകീട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ വിആർ സുനിൽകുമാർ എംഎൽഎ വയലാറി ലെ സെൻ്റർ തുറന്നു കൊടുത്തു.
നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.എസ്. ദിനൽ, ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഷീല പണിക്കശ്ശേരി, കെ.ആർ. ജൈത്രൻ, ഡോ. വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോകമലേശ്വരം സർവ്വീസ് ബാങ്ക് പ്രസിഡണ്ട് ഐ.കെ. ഗോവിന്ദനെ ചടങ്ങിൽ ആദരിച്ചു.