തൃപ്രയാർ : തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) ആണ് തലയിൽ കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അടിയിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ തൃപ്രയാർ ബസ്സ് സ്റ്റാൻഡിന് സമീപം ആണ് സംഭവം.