അരിമ്പൂർ : അരിമ്പൂർ ഗവ. യു.പി. സ്കൂളിൻ്റെ 111-ാം വാർഷികാഘോഷവും അധ്യാപക – രക്ഷാകർത്തൃ ദിനവും മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ശശിധരൻ മുഖ്യാതിഥിയായി.
പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമ്മമാർ നിർമിച്ച തുണി സഞ്ചി വിശിഷ്ടാതിഥികൾക്ക് ഉപഹാരമായി നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ജി. സജീഷ് എൻ്റോവ്മെൻറ് വിതരണവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഹരിദാസ് ബാബു സമ്മാനദാനവും നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് സി.ഡി, ഷിമി ഗോപി, നീതു ഷിജു, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.ആർ. ഭരതൻ, എസ്.എം.സി. ചെയർമാൻ നിഖിൽ വി.എം, മാതൃസംഘം പ്രസിഡണ്ട് ശ്രുതി വിനിദാസ്, സ്കൂൾ ലീഡർ കൃഷ്ണ കെ.ആർ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക പി.വി. ഗിരിജ സ്വാഗതവും പിടിഎ പ്രസിഡണ്ട് ടി.പി. ഷിജു നന്ദിയും പറഞ്ഞു.