കയ്പമംഗലം: പഞ്ചായത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യംകത്തിച്ച ഹരിതകര്‍മ്മസേനാംഗത്തിന്റെ പേരില്‍ നടപടിയെടുത്ത് പഞ്ചായത്ത്. പതിനെട്ടാം വാര്‍ഡിലെ ഹരിത കര്‍മ്മസേനാംഗം സരസ്വതി ക്കെതിരെ യാണ് നടപടി. പതിനായിരം രൂപ പിഴയീടാക്കിയ ഇവരെ കര്‍ശനമായി താക്കീതും ചെയ്തിട്ടുണ്ട്. ഗ്രാമലക്ഷ്മി സെന്ററിന് പടിഞ്ഞാറ് ഭാഗത്ത് ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടായത്. വാര്‍ഡിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യം ഇവിടത്തെ മിനി എംസിഎഫില്‍ ഉണ്ടായിരുന്നു. മാസങ്ങള്‍ പഴക്കമുള്ള ഇവ പഞ്ചായത്തിന്റെ മെയിന്‍ എംസിഎഫിലേക്ക് മാറ്റാനായി തരം തിരിയുന്ന തിനിടെയാണ് ഏറെ പഴക്കം ചെന്ന ചില വസ്തുക്കള്‍ തീയിട്ടു കളഞ്ഞത്.
ഇതില്‍ പ്ലാസ്റ്റിക്കും ഉള്‍പ്പെട്ടതാണ് പ്രശ്‌നമായത്. തീയിട്ടതന്റെ വീഡിയോ പുറത്തു വന്നതോടെ പഞ്ചായ ത്ത ധികൃതരും കുഴങ്ങി. മാതൃകയാ വേണ്ടയാള്‍ തന്നെ വീഴ്ച വരുത്തിയത് വലിയ തെറ്റാണെന്ന് വിലയിരുത്തിയാണ് നടപടിയെടുത്തത്. അതെ സമയം മാലിന്യം തിരിയുന്ന തിനിടെ പാമ്പിന്റെ പടം കൊഴിയുന്നത് കണ്ടപ്പോഴാണ് തീയിട്ടതെന്നും അബദ്ധത്തില്‍ പ്ലാസ്റ്റിക്കും പെട്ടുപോയതാണെന്നും സേനാംഗം സരസ്വതി പറഞ്ഞു.