തൃപ്രയാർ: യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് – ശരത്ത് ലാൽ – കൃപേഷ് രക്തസാക്ഷി ദിന സ്മൃതി സംഗമം നടത്തി. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ: എ.വി. യദുകൃഷ്ണ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.എ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.
ജവഹർ ബാലമഞ്ച് ബ്ലോക്ക് ചെയർമാൻ അശ്വിൻ ആലപ്പുഴ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവഹികളായ മിജോ ജോസഫ്, പ്രവീൺ അഞ്ചേരി, മുൻ നിയോജകമണ്ഡലം പ്രസിഡൻ്റ് സുമേഷ്പാനാട്ടിൽ, വലപ്പാട് മണ്ഡലം പ്രസിഡൻ്റ് സന്തേഷ് മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രദീപ്, വൈശാഖ് വേണുഗോപാൽ, അജ്മൽ ഷെരീഫ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ എം.വി. വൈഭവ്, സുജിൻ കരിപ്പായി, റോയ് അൻ്റണി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ജയൻ, ഫർദ്ദീൻഷ, ഹിഷാം കെ.വി , ജീതിൻ ചാക്കോ, വിഷ്ണു പാറളം. ദീപു കെ.വി , ശേയസ്സ് പി.എ എന്നിവർ പങ്കെടുത്തു