കയ്‌പമംഗലം: ദേശീയപാത നിർമ്മാണത്തിനിടെ കയ്‌പമംഗലം കാളമുറിയിൽ വീണ്ടും പൈപ്പ് പൊട്ടി. കാളമുറി സെൻ്ററിന് വടക്ക് ഭാഗത്താണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത് വൻ തോതിലാണ് ഇവിടെ കുടിവെള്ളം ചോരുന്നത്.
കയ്‌പമംഗലം മേഖല യിലേയ്ക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കയ്‌പമഗംലം പന്ത്രണ്ടിലും സമാനരീതിയിൽ പ്രധാന പൈപ്പ് പൊട്ടിയിരുന്നു. ഇത് അധികൃതരെത്തി ചോർച്ചയടച്ച് പമ്പിംഗ് പുനരാരംഭിച്ചതോടെ കാളമുറിയിൽ ചോർച്ച കൂടിയിട്ടുണ്ട്.