മുറ്റിച്ചൂർ: സരസ്വതി വിദ്യാനികേതൻ സ്കൂൾ 19ാം വാർഷികാഘോഷവും രക്ഷാകർത്തൃദിനവും ബിവിഎൻ ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻ്ററി സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ടി.ആർ. വിജയം അധ്യക്ഷത വഹിച്ചു.
ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മാനേജർ വേലായുധൻ പണിക്കശ്ശേരി മുഖ്യാതിഥിയായി. സരസ്വതി വിദ്യാനികേതൻ സ്കൂൾ മൂറ്റിച്ചൂർ പ്രസിഡൻ്റ് പാദൂർ മഠം രാമചന്ദ്രൻ, ഇ.ബാലഗോപാൽ, ദീൻ ദയാൽ എജുക്കേഷണൽ കൾച്ചറൽ ട്രസ്റ്റ് സെക്രട്ടറി മോഹനൻ ഇത്തിക്കാട്ട്, എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് പ്രൊഫ. അച്ചുതൻ, പി.ഗോവിന്ദൻ കുട്ടി, ദിനേഷ് കുമാർ മാടമ്പത്ത്, ഇന്ദിര ആർ.മേനോൻ, പിടിഎ പ്രസിഡണ്ട് നിജിൽ എന്നിവർ പങ്കെടുത്തു.