News One Thrissur
Updates

കൊടുങ്ങല്ലൂരിൽ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന.

കൊടുങ്ങല്ലൂർ: കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശ്ശൂർ ജില്ല കമ്മറ്റി വിദ്യാഗോപാല മന്ത്രാർച്ചന സംഘടിപ്പിച്ചു. കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ശിവപാർവ്വതി മണ്ഡപത്തിൽ നടന്ന യജ്ഞത്തിൽ നരേന്ദ്രൻ അടികൾ മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ മഹാഗണപതി ഹോമം, മൃത്യുജ്ഞയ ഹോമം, സുദർശന ഹോമം എന്നീ പൂജകൾ നടന്നു. തുടർന്ന് വിദ്യാർത്ഥികളും, രക്ഷിതാക്കളും തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ മഹാ സാമൂഹ്യ ആരാധന നടത്തി.

തുടർന്ന് മീരാ രവീന്ദ്രൻ്റെ മാതൃ ഗീതത്തോടെ ഡോ. ആശാലത ടീച്ചറുടെ നേതൃത്വത്തിൽ മാതൃ പൂജ നടന്നു. അഖില ഭാരതീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ ബോധ വൽക്കരണ ക്ലാസ്സ് നയിച്ചു. വിദ്യാഗോപാല മന്ത്രാർച്ചനക്ക് ശേഷം യജ്ഞ പ്രസാദമായി 12000 ശ്രീവിദ്യാ മന്ത്രം ജപിച്ച സാരസ്വത ചൂർണ്ണം കുട്ടികൾ യജ്ഞാചാര്യനിൽ നിന്നും സ്വീകരിച്ചു. പ്രസാദ ഊട്ടോടുകൂടി യജ്ഞത്തിന് സമാപനമായി. സ്വാഗത സംഘം ചെയർമാൻ കെ.എ. മോഹൻദാസ്, കൺവീനർ ഉമേഷ് ബാബു, മേഖല സെക്രട്ടറി സി.എം. ശശീന്ദ്രൻ ജില്ല സെക്രട്ടറി ഗോപിനാഥ്, ജില്ല ട്രഷറർ പ്രഭാകരൻ, മേഖല പാഠശാല പ്രമുഖ് മനോജ്, വെങ്കിടേശ്വര പ്രഭു, പരമേശ്വരൻ, കെ.എസ്. രാജേഷ്, സരിത പ്രതീപ് ,പാർവ്വതി രാമകൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related posts

അരിമ്പൂരിൽ ആംബുലൻസ് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

Sudheer K

മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു; ഗുരുവായൂർ മേൽപ്പാലത്തിന് താഴെ സാമൂഹ്യവിരുദ്ധർക്ക് കൂച്ചുവിലങ്ങ്

Sudheer K

ഇന്ദിര അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!